കേരളം

kerala

ETV Bharat / state

സ്‌ത്രീ സുരക്ഷയിൽ മാതൃകയായി 'ഷീ ലോഡ്‌ജ്' - she lodge kerala

300 രൂപ ദിവസ വാടകയില്‍ കൊല്ലത്ത് സ്‌ത്രീസൗഹൃദ ഭവനം

സ്‌ത്രീ സുരക്ഷ  ഷീ ലോഡ്‌ജ്  കൊല്ലം കോർപ്പറേഷന്‍  kollam she lodge  she lodge kerala  പോളയത്തോട് ഷീ ലോഡ്‌ജ്
സ്‌ത്രീ സുരക്ഷയിൽ മാതൃകയായി 'ഷീ ലോഡ്‌ജ്'

By

Published : Mar 6, 2020, 4:39 PM IST

കൊല്ലം: വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വിശ്രമിക്കാൻ കൊല്ലത്ത് ഒരിടമുണ്ട്. ഷീ ലോഡ്‌ജ്. കൊല്ലം കോർപ്പറേഷന്‍റെ നേതൃത്വത്തിൽ പോളയത്തോട് കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച ഷീ ലോഡ്‌ജ് ഇതിനോടകം മുഖ്യമന്ത്രിയുടേതടക്കം പ്രശംസ നേടിക്കഴിഞ്ഞു. മുകളിൽ മൂന്നും താഴെ ഒന്നുമായി ആകെ നാല് മുറികളും 13 കിടക്കകളുമാണുള്ളത്. 300 രൂപയാണ് ഒരു ദിവസത്തെ വാടക. മൂന്ന് ദിവസത്തേക്കാണ് താമസിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ അതിനും സൗകര്യമൊരുക്കും.

സ്‌ത്രീ സുരക്ഷയിൽ മാതൃകയായി 'ഷീ ലോഡ്‌ജ്'

പിഎസ്‌സി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവക്കായി എത്തുന്നവരാണ് പ്രധാനമായും ഷീ ലോഡ്‌ജിനെ ആശ്രയിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ ജാരിയത്തും പാർവതിയുമാണ് ഷീ ലോഡ്‌ജിന്‍റെ നടത്തിപ്പുകാർ. നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും അധികം വൈകാതെ സ്വന്തമായൊരു സ്ഥലം കണ്ടെത്തുമെന്ന് ഇവർ പറയുന്നു. സ്‌ത്രീ സുരക്ഷയും സംരക്ഷണവും പ്രഖ്യാപനത്തിൽ മാത്രമല്ല, പ്രവർത്തനങ്ങളിലുമുണ്ടെന്ന് തെളിയിക്കുകയാണ് കൊല്ലത്തെ ഈ സ്‌ത്രീ സൗഹൃദ ഭവനം.

ABOUT THE AUTHOR

...view details