വനിതാ എസ്ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ - എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റി
കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്
കൊല്ലം: പെട്രോളിങ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗം അറസ്റ്റിൽ. കൊട്ടാരക്കര പള്ളിക്കൽ സ്വദേശി ലുക്മാൻ ഹക്കീമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പുതുവർഷ രാത്രിയിലാണ് സംഭവമുണ്ടായത്. വനിതാ ക്രൈം എസ്‌ഐ ആശാ ചന്ദ്രനെ ആക്രമിക്കുകയും ജോലിയിൽ തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് ലുക്മാൻ ഹക്കീം അറസ്റ്റിലായത്. ബന്ധുവിന്‍റെ മരണ വീടിന് മുന്നിൽ നിന്ന ലുക്‌മാനെ വനിതാ എസ് ഐ ആശാ ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകാരണമായി അസഭ്യം പറയുകയും ലാത്തിവീശുകയും ചെയ്തതതാണ് എല്ലാത്തിനും തുടക്കമായതെന്ന് സിപിഐഎം ഏരിയ സെക്രട്ടറി പി കെ ജോൺസൻ പറഞ്ഞു.