കൊല്ലം :യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ചെമ്പുകാട്ടിക്കുന്ന് സ്വദേശി രാജേന്ദ്രനെയാണ് (52) വൈക്കം പൊലീസ് അറസ്റ്റുചെയ്‌തത്. ഇന്നലെ (ഒക്‌ടോബര്‍ 22) പകൽ സമയത്താണ് സംഭവം.
കൊല്ലത്ത് യുവതിക്കുനേരെ ലൈംഗികാതിക്രമം ; 52കാരന്‍ പിടിയില്‍ - കൊല്ലം
യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് കൊല്ലം ചെമ്പുകാട്ടിക്കുന്ന് സ്വദേശിയായ 52കാരന്‍ ലൈംഗികാതിക്രമം നടത്തിയത്
കൊല്ലത്ത് യുവതിക്കെതിരായ ലൈംഗികാതിക്രമം; 52കാരന്‍ പിടിയില്‍
യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് ലൈംഗികാതിക്രമം നടത്തിയത്. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ കൃഷ്‌ണ പോറ്റി, എസ്ഐമാരായ അജ്‌മൽ ഹുസൈൻ, ജിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.