കൊല്ലം: സിപിഐ സംസ്ഥാന കൗൺസില്‍ അംഗവും മുൻ കരുനാഗപ്പള്ളി എംഎല്‍എയുമായ ആർ രാമചന്ദ്രൻ അന്തരിച്ചു. 75 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഒന്നാം പിണറായി സർക്കാരിന്‍റെ സമയത്ത് ( 2016-2021) കരുനാഗപ്പള്ളി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2021ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
മുതിർന്ന സിപിഐ നേതാവും മുൻ കരുനാഗപ്പള്ളി എംഎല്‍എയുമായ ആർ രാമചന്ദ്രൻ അന്തരിച്ചു - സിഡ്‌കോ മുൻ ചെയർമാൻ
കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിർന്ന നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. മുൻ കരുനാഗപ്പള്ളി എംഎല്‍എയും മുൻ കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ്.
senior-cpi-leader-and-former-kerala-mla-ramachandran-dead
Published : Nov 21, 2023, 12:11 PM IST
സിപിഐ സംസ്ഥാന കൗൺസില്‍ അംഗമായിരുന്ന ആർ രാമചന്ദ്രൻ സിഡ്‌കോ ചെയർമാനായും കൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. 2012ല്‍ സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായി. കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിർന്ന നേതാവായിരുന്നു.
ഭാര്യ: പ്രിയദർശിനി. മകൾ: ദീപ രാമചന്ദ്രൻ.