കൊല്ലം : അച്ചൻകോവിലിലെ വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി (Scout and guide team from Oachira rescued from AchanKovil forest). ഇന്ന് (04.12.23) പുലർച്ചയോടെയാണ് സംഘത്തെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. കൊല്ലം ഓച്ചിറ ക്ലാപ്പനയിലെ സ്‌കൂളിൽ നിന്നുള്ള സ്‌കൗട്ട് ആൻഡ് ഗൈഡ് സംഘമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വനത്തിൽ അകപ്പെട്ടത്. വനപാലകരും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രകൃതി പഠനത്തിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ആണ് 17 പെൺകുട്ടികളും 12 ആൺകുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം അച്ചൻകോവിലില്‍ എത്തിയത് (Students rescued from AchanKovil forest). പ്രകൃതി പഠന ക്ലാസുകൾക്ക് ശേഷം ട്രക്കിങ്ങിന് പോയ സംഘം കനത്ത മഴയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു (students trapped in AchanKovil forest). ദേഹാസ്വാസ്ഥ്യം മൂലം മൂന്നുപേർ ട്രക്കിങ്ങിൽ നിന്നും വിട്ടുനിന്നിരുന്നു.