കേരളം

kerala

ETV Bharat / state

ആവേശമായി 'ഗജവീരനും സ്‌പൈഡര്‍മാനും'; കുരുന്നുകളെ ആഘോഷപൂര്‍വ്വം വരവേറ്റ് വിദ്യാലയങ്ങള്‍ - schools welcome students with festive atmosphere

കുരുന്നുകളെ വരവേല്‍ക്കാന്‍ വര്‍ണ്ണാഭമായ ചടങ്ങുകളാണ് വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ചത്

സ്‌കൂള്‍ പ്രവേശനോത്സവം  സ്‌കൂള്‍ തുറക്കല്‍  കൊല്ലം സ്‌കൂള്‍ പ്രവേശനോത്സവം  school reopening in kerala  schools welcome students with festive atmosphere  kollam school opening
ആവേശമായി ഗജവീരനും സ്‌പൈഡര്‍മാനും; കുരുന്നുകളെ ആഘോഷപൂര്‍വ്വം വരവേറ്റ് വിദ്യാലയങ്ങള്‍

By

Published : Jun 1, 2022, 5:02 PM IST

കൊല്ലം:കൊവിഡ് മഹാമാരിയെ അതിജീവിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. കുരുന്നുകളെ വരവേല്‍ക്കാന്‍ വര്‍ണ്ണാഭമായ ചടങ്ങുകളാണ് വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ പരിസരം, ക്ലാസ്-ലാബ് മുറികൾ, ലൈബ്രറി, പാചകപുര തുടങ്ങിയവ അധ്യയന വര്‍ഷം മുഴുവൻ വൃത്തിയായി സൂക്ഷിക്കണമെന്ന് കൊല്ലം ജില്ല കലക്‌ടർ അഫ്‌സാന പർവീൺ നിർദേശിച്ചിരുന്നു.

കുരുന്നുകളെ ആഘോഷപൂര്‍വ്വം വരവേറ്റ് വിദ്യാലയങ്ങള്‍

'സ്‌കൂളിനുള്ളിൽ കുട്ടികളുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള സൗകര്യം, ശുചിമുറികളുടെ വൃത്തി എന്നിവ ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്ത് നിരോധിത ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിന് പൊലീസിന് നിദേശം നൽകി. ഗതാഗത നിയന്ത്രണത്തിനും പ്രത്യേക സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും' കലക്‌ടര്‍ വ്യക്തമാക്കിയിരുന്നു.

വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ് ഒരുക്കങ്ങള്‍ നടത്തിയത്. പ്രവേശനോത്സവത്തിന്‍റെ ജില്ല തല ഉദ്ഘാടനം ബുധനാഴ്‌ച രാവിലെ 10.15ന് മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ ധനമന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. കൊല്ലം ഗവ. ടൗൺ യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം സിനിമ-സീരിയൽ താരം ഇ.എ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.

Also read: ആഘോഷമാക്കി പ്രവേശനോത്സവം: കളി-ചിരികളുമായി കുരുന്നുകള്‍

ABOUT THE AUTHOR

...view details