കൊല്ലം: ചിതറയിൽ പേഴുമൂട് യുപിഎസിലെ സ്‌കൂൾ കെട്ടിടം തകർന്ന് വീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി (School Building Collapsed In Kollam). സ്‌കൂളിലെ പ്രധാന കെട്ടിടമാണ് തകർന്ന് വീണത്. ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് നിലപതിച്ചത്. ശനിയാഴ്‌ച രാത്രിയിലാണ് അപകടമുണ്ടായത്.
1985ൽ സ്ഥാപിച്ച മനേജ്മെന്‍റ് സ്‌കൂളായിരുന്നു ഇത്. വർഷങ്ങളായി കെട്ടിടം അപകട ഭീക്ഷണിയിലായിട്ടും പുതിക്കിപണിയാൻ മാനേജ്മെന്‍റ് തയാറായില്ല എന്നാണ് പിടിഎ പ്രസിഡന്‍റ് സെയ്‌ഫുദ്ദീൻ പറഞ്ഞത്. കഴിഞ്ഞ ദിവസവും ഈ കെട്ടിടത്തിൽ കുട്ടികൾ ഇരുന്ന് പഠിച്ചിരുന്നെന്ന് പ്രദേശവാസികളും പറഞ്ഞു.