കൊല്ലം :ശാസ്താംകോട്ട ഡി.ബി കോളജിൽ കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ഇവിടെ വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും സംഘർഷമുണ്ടായി.
ശാസ്താംകോട്ട ഡി.ബി കോളജിൽ കെ.എസ്.യു, എസ്.എഫ്.ഐ സംഘർഷം Also Read: ബിജെപി പ്രവർത്തകന്‍റെ കൊലപാതകം: പിന്നിൽ ലഹരി മാഫിയയെന്ന് ബിജെപി
സംഘടിച്ചെത്തിയ കെ.എസ്.യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പുറത്തുനിന്നും ഗുണ്ടകളെ എത്തിച്ചായിരുന്നു തങ്ങൾക്കെതിരെ അക്രമം നടത്തിയതെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.
ഇരുപക്ഷത്ത് നിന്നും പെൺകുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തും.