കൊല്ലം: ചന്ദനക്കടത്ത് കേസിലെ മുഖ്യപ്രതി വനംവകുപ്പിന്‍റെ പിടിയിലായി. കാസർകോട് ചെങ്കള സ്വദേശി അബ്‌ദുൽ കരീ(47)മാണ് പുലര്‍ച്ചയോടെ പത്തനാപുരം റേഞ്ച് വനപാലക സംഘത്തിന്‍റെ പിടിയിലായത്. ചന്ദനം കടത്താന്‍ ഉപയോഗിച്ച രണ്ട് കാറുകളും ഒരു ഇരുചക്ര വാഹനവും അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. ഒന്നരമാസം മുമ്പ് കൊല്ലം ആശ്രാമം മൈതാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊവിഡിന്‍റെ മറിവില്‍ ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ സംഘത്തിലെ നാല് പേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചന്ദനക്കടത്ത് കേസിലെ മുഖ്യപ്രതി വനംവകുപ്പിന്‍റെ പിടിയിൽ - കൊല്ലം
കാസർകോട് ചെങ്കള സ്വദേശി അബ്‌ദുൽ കരീം(47)ആണ് പത്തനാപുരം റേഞ്ച് വനപാലക സംഘത്തിന്‍റെ പിടിയിലായത്
ഈ കേസില്‍ പിടിയിലായ കണ്ണനല്ലൂർ ഷാനിഫാ മൻസിലിൽ ഷഹനാസ് (35), തഴുത്തല പളളിവടക്കതിൽ വീട്ടിൽ അൽബാഖാൻ (36), നെടുമ്പന ഇടപ്പാൻത്തോട് മുണ്ടയ്ക്കാവ് അൻസിയ മൻസിലിൽ അൻവർ (29), കണ്ണനല്ലൂർ കുരിശടിമുക്ക് ഷാഫി മൻസിൽ മുഹമ്മദ് ഷാഫി (35) എന്നിവരില്‍ നിന്നാണ് മുഖ്യപ്രതിയായ അബ്‌ദുൽ കരീമിനെ പറ്റിയുളള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ പുലര്‍ച്ചയോടെ കാസര്‍കോട് നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചന്ദനമോഷ്‌ടാക്കളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ചന്ദനം വാങ്ങി ആഡംബരകാറുകളില്‍ കടത്തി രാജ്യാന്ത്യര വിപണിയില്‍ എത്തിച്ച് വില്‍പന നടത്തുന്ന മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ അബ്‌ദുൽ കരീം. മറ്റ് പ്രതികളെ പറ്റിയുളള വിരങ്ങള്‍ അന്വേഷിച്ച് വരികയാണന്ന് പുന്നല ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസര്‍ എ.നിസ്സാം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.