നിരോധിത പുകയില വില്‍പന; രണ്ട് പേര്‍ അറസ്റ്റില്‍ - കുണ്ടറ പൊലീസ്
തട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും ഇവര്‍ കച്ചവടം നടത്തിയിരുന്നു.
കൊല്ലം: നിരോധിത പുകയില ഉല്‍പന്നങ്ങൾ വില്‌പന നടത്തിയ കേസില്‍ രണ്ടുപേർ പിടിയിൽ. മുളവന സ്വദേശി വിജയരാജൻ, പെരുമ്പുഴ സ്വദേശി അബ്‌ദുൽ കരീം എന്നിവരാണ് കുണ്ടറ പൊലീസിന്‍റെ പിടിയിലായത്. തട്ടുകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും ഇവര്‍ കച്ചവടം നടത്തിയിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. നിരോധിത പുകയില വില്‍പന നടത്തിയതിന് മുമ്പും ഇവര്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരുടെ കടയില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച ശംഭു ഇനത്തില്‍പെട്ട നിരോധിത പുകയില ഉല്‍പന്നങ്ങളും പൊലീസ് കണ്ടെടുത്തു.