പാറകളില്‍ മണിമേടയും തൂക്കുപാലവും; വർണങ്ങൾ നിറഞ്ഞ് ചെറുവയ്ക്കല്‍ ഗ്രാമം - kollam tourism
മലരണി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാറക്കൂട്ടത്തില്‍ വര്‍ണക്കാഴ്‌ചകൾ നിറഞ്ഞത്. തങ്ങളുടെ സർഗശേഷിക്കൊപ്പം സേഫ് കൊല്ലം പദ്ധതിയുടെ പ്രചാരണവും ഇവര്‍ ഏറ്റെടുത്തിട്ടുണ്ട്. പാറക്കൂട്ടങ്ങൾക്ക് മുകളിൽ തലയെടുപ്പോടെ സേഫ് കൊല്ലത്തിന്‍റെ ലോഗോയും ഇടംപിടിച്ചിരിക്കുന്നു.
ചായക്കൂട്ടുകൾ നിറച്ച് ചെറുവയ്‌ക്കല്‍ പാറക്കൂട്ടത്തിന്‍റെ മുഖച്ഛായ മാറ്റി ഒരു കൂട്ടം ചെറുപ്പക്കാര്‍
കൊല്ലം: കൊല്ലം ജില്ലയിലെ ഇളമാട് ചെറുവയ്ക്കൽ ഗ്രാമത്തിലെ പാറക്കൂട്ടം കാണാൻ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. ചായം പൂശി മിനുക്കിയ പാറകളിൽ തെളിയുന്നത് മനോഹരമായ ചിത്രങ്ങളാണ്. കൊല്ലത്തിന്‍റെ മുഖചിത്രങ്ങളായ ചിന്നക്കട മണിമേടയും തങ്കശ്ശേരി വിളക്കുമാടവും പുനലൂർ തൂക്കുപാലവുമെല്ലാം പാറക്കൂട്ടങ്ങളില്‍ കാണാം. കഥകളി മുതൽ അനശ്വര നടൻ ജയൻ വരെ നീളുന്നു ചിത്രങ്ങളുടെ നിര. പ്രളയത്തില്‍ കേരളത്തിന്‍റെ നാവിക സേനയായി മാറിയ മത്സ്യത്തൊഴിലാളികൾക്കുള്ള ആദരവും ചിത്രങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
Last Updated : Jan 3, 2020, 7:33 PM IST