കൊല്ലം: സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പട്ടത്താനം എസ്.എന്‍.ഡി.പി യുപി സ്‌കൂളില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ സുരക്ഷ, ജലസുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസുകള്‍. ചെടിക്ക് വെള്ളം നനച്ചു പിടിഎ പ്രസിഡന്‍റ് സിന്ദിര്‍ ലാല്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു അധ്യക്ഷനായി.
സേഫ് കൊല്ലം; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു - Safe Kollam awareness class conducted'
കുട്ടികളുടെ സുരക്ഷ, ജലസുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസുകള്‍.
സേഫ് കൊല്ലം
കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ മാനസ, ഒ ആര്‍ സി കോ-ഓര്‍ഡിനേറ്റര്‍ കാര്‍ത്തിക കൃഷ്ണന്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. ഹെഡ്‌മാസ്റ്റര്‍ വിജയകുമാര്‍, സേഫ് കൊല്ലം പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.