കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം കലക്‌ടറേറ്റിലേക്ക് ആര്‍.എസ്.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെ നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കലക്‌ടറേറ്റിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സ്ഥലത്ത് വാക്കേറ്റമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ രണ്ട് പ്രാവശ്യം പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ ചീമുട്ടയേറും കല്ലേറും നടത്തി.