കേരളം

kerala

ETV Bharat / state

കോട്ടയം മെഡിക്കൽ കോളജും റോബോട്ടിക് ശസ്‌ത്രക്രിയയിലേക്ക് ; ഡോക്‌ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു - ന്യൂറോ സർജറി

ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, യൂറോ സർജറി, ഓങ്കോ സർജറി, തൊറാസിക് സർജറി, ന്യൂറോ സർജറി തുടങ്ങിയ എല്ലാ സ്പെഷ്യാലിറ്റികളിലും വളരെ ഉപയോഗപ്രദമാണ് റോബോട്ടിക് സംവിധാനം. നിലവില്‍ സാധാരണമല്ലെങ്കിലും ഭാവിയിൽ രോഗികൾക്ക് റോബോട്ടിക് ശസ്‌ത്രക്രിയകൾ ഏറെ പ്രയോജനപ്പെടും

Robotic surgery in Kottayam Medical college  Robotic surgery training  Robotic surgery  Kottayam Medical college  റോബോട്ടിക് ശസ്‌ത്രക്രിയ  കോട്ടയം മെഡിക്കൽ കോളജ്  ജെനറൽ സർജറി  ഗ്യാസ്ട്രോ സർജറി  യൂറോ സർജറി  ഓങ്കോ സർജറി  തൊറാസിക് സർജറി  ന്യൂറോ സർജറി  താക്കോൽദ്വാര ശസ്‌ത്രക്രിയ
കോട്ടയം മെഡിക്കൽ കോളജും റോബോട്ടിക് ശസ്‌ത്രക്രിയയിലേക്ക്

By

Published : Dec 16, 2022, 12:57 PM IST

കോട്ടയം മെഡിക്കൽ കോളജും റോബോട്ടിക് ശസ്‌ത്രക്രിയയിലേക്ക്

കോട്ടയം: റോബോട്ടിക് ശസ്‌ത്രക്രിയയില്‍ ഡോക്‌ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ച് കോട്ടയം മെഡിക്കൽ കോളജ്. റോബോട്ടിക് താക്കോൽദ്വാര ശസ്‌ത്രക്രിയയുടെ നൂതന ചികിത്സാരീതിയും ഏറെ മികച്ചതാണ്. രോഗിയ്ക്ക് ശസ്‌ത്രക്രിയ ആവശ്യമായി വരുമ്പോൾ രോഗിയുടെ ശരീര ഭാഗങ്ങളുടെ ഉള്ളിലേയ്ക്ക് ഉപകരണങ്ങൾ കടത്തിവിട്ട് റോബോട്ടിക്‌ സഹായത്തോടെ ശസ്‌ത്രക്രിയ നടത്തുന്നതാണ് ചികിത്സ രീതി. അതിനായി പ്രത്യേകതരം റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.

രോഗിയുടെ ആന്തരിക അവയവങ്ങളുടെ കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കുന്നതോടൊപ്പം വളരെ കൃത്യമായി ശസ്‌ത്രക്രിയകൾ ചെയ്യുന്നതിനും ഈ സംവിധാനം ഉപകാരപ്പെടും. ജനറൽ സർജറി, ഗ്യാസ്ട്രോ സർജറി, യൂറോ സർജറി, ഓങ്കോ സർജറി, തൊറാസിക് സർജറി, ന്യൂറോ സർജറി തുടങ്ങിയ എല്ലാ സ്പെഷ്യാലിറ്റികളിലും വളരെ ഉപയോഗപ്രദമാകുകയാണ് ഈ വിധത്തിലുള്ള ശസ്‌ത്രക്രിയകൾ. ഇപ്പോൾ അത്രയൊന്നും സാധാരണമല്ലെങ്കിലും ഭാവിയിൽ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് റോബോട്ടിക് ശസ്‌ത്രക്രിയകൾ.

ഇൻട്യൂറ്റീവ് കമ്പനിയുടെ ഡാവിൻസി റോബോട്ടിക് സർജറി യൂണിറ്റാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുള്ളത്. മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം യൂണിറ്റ് 6 ലെ ഡോ. ജി ഗോപകുമാറിനു മാത്രമാണ് നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ മറ്റ് വിഭാഗങ്ങളിലെ മുഴുവൻ ഡോക്‌ടര്‍മാർക്കും പരിശീലനം നല്‍കും. ഇതിനു വേണ്ടിയാണ് ഇപ്പോൾ ഒരു റോബോട്ടിക് യൂണിറ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പരിശീലനം ഇന്ന് വൈകിട്ട് അവസാനിക്കും.

ABOUT THE AUTHOR

...view details