കൊല്ലം : കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്താൻ ശ്രമിച്ച തമിഴ് യുവതികൾ പൊലീസ് പിടിയില്‍. തെങ്കാശി റെയിൽവേ പുറംമ്പോക്കില്‍ താമസിക്കുന്ന സ്വയത്ത (22), പിയ (20) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സ്റ്റാൻഡിൽനിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ യുവതികൾ
പാരിപ്പള്ളിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെരുമ്പുഴ പാലവിള വീട്ടിലെ രാജിയുടെ ബാഗ് തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രാജി മോഷണം തടയുകയും ഇവരെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.