കൊല്ലം: കുണ്ടറയില്‍ പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് നിര്‍മാണ തൊഴിലാളി മരിച്ചു. പെരുമ്പുഴ സ്വദേശി വി.ബിനുവാണ് (39) മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. പെരുമ്പുഴ നല്ലില റോഡില്‍ തൃക്കോയിക്കല്‍ ക്ഷേത്രത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിനു സഞ്ചരിച്ച ബൈക്കില്‍ വാനിടിക്കുകയായിരുന്നു.
കുണ്ടറയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു - കൊല്ലം റോഡ് അപകടം
പെരുമ്പുഴ സ്വദേശി വി.ബിനുവാണ് (39) മരിച്ചത്.
![കുണ്ടറയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു Road Accident Kollam Pickup van hits bike Kollam Latest news കൊല്ലം വാര്‍ത്തകള്‍ കൊല്ലം റോഡ് അപകടം പിക്‌അപ് വാനിടിച്ച് ഒരാള്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14469594-thumbnail-3x2-kollam.jpg)
കുണ്ടറയില്‍ പിക്‌അപ് വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ഗുരുതരമായി പരിക്കേറ്റ ബിനുവിനെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബിനുവിന്‍റെ ബൈക്കില്‍ ഇടിക്കുന്നതിന് മുന്‍പ് വാന്‍ കല്ലുപാലക്കടയില്‍വച്ച് മറ്റൊരാളെയും ഇടിച്ചതായും സൂചനയുണ്ട്.