കേരളം

kerala

ETV Bharat / state

കുളത്തൂപ്പുഴയില്‍ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന് ജില്ല ഭരണകൂടം - lock down

പൊലീസ് നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ ഓറഞ്ച് സോണില്‍ ഇളവുകള്‍ ഉപാധികളോടെ ജില്ല ഭരണകൂടം അനുവദിച്ചു.

കുളത്തുപ്പുഴയില്‍ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന് ജില്ല ഭരണകൂടം covid 19 lock down latest kollam
കുളത്തുപ്പുഴയില്‍ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന് ജില്ല ഭരണകൂടം

By

Published : May 6, 2020, 7:44 PM IST

കൊല്ലം: കുളത്തൂപ്പുഴയില്‍ ആശങ്ക ഒഴിയുന്നുവെങ്കിലും തല്‍ക്കാലം നിരോധനാജ്ഞ പിന്‍വലിക്കില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. റൂറല്‍ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ തീരുമാനം അറിയിച്ചത്. അതേസമയം പൊലീസ് നിര്‍ദേശപ്രകാരം കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ ഓറഞ്ച് സോണില്‍ ഇളവുകള്‍ ഉപാധികളോടെ ജില്ല ഭരണകൂടം അനുവദിച്ചു. ഇളവുകള്‍ പ്രകാരം പഞ്ചായത്തിലെ പ്രദേശങ്ങളില്‍ പൊതു സ്ഥലങ്ങളില്‍ മൂന്നുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം. വഴിയോര കച്ചവടങ്ങള്‍, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍, എന്നിവയൊഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുമണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ടുപേരെ കൂടുതല്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള കച്ചവടങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോട്ടങ്ങള്‍, നിര്‍മ്മാണ മേഖല എന്നിവിടങ്ങളില്‍ ജോലിക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ എത്തിക്കാന്‍ അനുവദിക്കില്ല. മൂന്നു വാര്‍ഡുകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്‌ഡൗണും പിന്‍വലിച്ചിട്ടുണ്ട്. കുളത്തുപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മൂന്ന് പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൊവിഡ് കണ്ടെത്തിയ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ നാല്‌ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയാതിരിക്കുകയും രോഗം സ്ഥിരീകരിച്ചവര്‍ രോഗമുക്തി നേടുകയും ചെയ്തതോടെയാണ് അധികൃതര്‍ ഇളവുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

For All Latest Updates

ABOUT THE AUTHOR

...view details