കൊല്ലം:കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; പ്രതികരണവുമായി ആര്‍ ചന്ദ്രശേഖരന്‍ - കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്
കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരൻ പ്രതികരിച്ചത്
![കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്; പ്രതികരണവുമായി ആര്‍ ചന്ദ്രശേഖരന്‍ Cashew Development Corporation corruption case response of INTUC State President R Chandrasekaran കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10298886-thumbnail-3x2-sdg.jpg)
സിബിഐ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ആര്‍ ചന്ദ്രശേഖരനുൾപ്പെടെ മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എംഡി കെ എ രതീഷ്, കരാറുകാരന്‍ ജെയിം മോന്‍ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. 2016 ജൂലൈയില്‍ ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിക്ക് ബദലായി ഐപിസി നിയമപ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന്‍ അനുമതിക്കായി തെളിവ് സഹിതം സിബിഐ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്താനാണ് സിബിഐ നീക്കം.