കൊല്ലം: നാടിനെ കണ്ണീരിലാഴ്ത്തി ദേവനന്ദ കടന്നുപോയിട്ട് ഏഴ് ദിവസം പിന്നിടുമ്പോഴും മരണത്തിൽ ദുരൂഹതയുണ്ടെന്ന ഉറച്ച നിലപാടിലാണ് കുടുംബം. കുട്ടി ഒറ്റക്ക് പുഴക്കരയിലേക്ക് പോകില്ലെന്ന് ആവർത്തിച്ചു പറയുകയാണ് മുത്തച്ഛൻ മോഹനൻ പിള്ള. ഇന്നലെ ഫോറൻസിക് സംഘം വീട്ടിലെത്തിയെങ്കിലും തങ്ങളോട് ഒന്നും ചോദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ വിശ്വാസമുണ്ട്. സത്യം എന്തുതന്നെയായാലും അത് പുറത്തുവരുമെന്നും മുത്തച്ഛൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.
ദേവനന്ദയുടെ മരണം; അപായപ്പെടുത്തിയതെന്ന വാദത്തിലുറച്ച് ബന്ധുക്കൾ - ദേവനന്ദ പോസ്റ്റുമോർട്ടം
ഇന്നലെ ഫോറൻസിക് സംഘം വീട്ടിലെത്തിയെങ്കിലും ബന്ധുക്കളോട് ഒന്നും ചോദിച്ചില്ലെന്ന് മുത്തച്ഛൻ മോഹനൻ പിള്ള
അതേസമയം ഒരു വർഷം മുമ്പ് ദേവനന്ദയെ കുടവട്ടൂരിലെ വീട്ടിൽ നിന്നും കാണാതെ പോയെന്ന കാര്യം ബന്ധുക്കൾ സമ്മതിച്ചു. അര കിലോമീറ്ററോളം ഒറ്റക്ക് നടന്നുപോയ കുട്ടിയെ പ്രദേശവാസി കാണുകയും വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ആ സംഭവത്തിന് ശേഷം കുട്ടി വീട്ടിൽ നിന്ന് ഒറ്റക്ക് എങ്ങോട്ടേക്കും പോകാറില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയത് തന്നെയാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം. ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് നേരത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതിനെ തുടര്‍ന്ന് പൊലീസിന്‍റെ അഭ്യർഥന പ്രകാരമാണ് വിദഗ്‌ധ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തിയത്.