കൊല്ലം: നിയമപാലകർക്ക് സഹായവുമായി റെഡ്ക്രോസ് സൊസൈറ്റി. റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ജീവനക്കാർക്ക് 600 ബയോമാസ്‌ക് കിറ്റുകളാണ് നൽകിയത്. റെഡ്‌ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റി ചെയർമാൻ ദിനേശ് മംഗലശ്ശേരി മാസ്‌ക് കിറ്റുകൾ റൂറൽ എസ്.പി ഹരിശങ്കറിന് കൈമാറി.
പൊലീസിന് സഹായവുമായി റെഡ്ക്രോസ് സൊസൈറ്റി - റെഡ് ക്രോസ് സൊസൈറ്റി
എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ജീവനക്കാർക്ക് 600 ബയോമാസ്‌ക് കിറ്റുകളാണ് നൽകിയത്
പൊലീസിന് സഹായവുമായി റെഡ് ക്രോസ് സൊസൈറ്റി
പ്രളയ ദിനങ്ങളിലും റെഡ്‌ക്രോസിൻ്റെ സേവനം അഭിമാനാർഹമായിരുന്നു. കൊവിഡ് സമൂഹ വ്യാപനം തടയുന്നതിനായി മാസ്‌ക്കുകളും സാനിറ്റൈസറുകളും ഗ്രാമ പ്രദേശങ്ങളിലേക്ക് എത്തിച്ചു നൽകുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ അറിയിച്ചു.