കൊല്ലം: അപൂർവരോഗം ബാധിച്ച് തളർന്ന് കിടക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി ധനസഹായമായി ലഭിച്ച തുകയിൽ നിന്ന് 3000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തേവലക്കര ബോയ്‌സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജയകൃഷ്ണനാണ് സംഭാവന നൽകിയത്. ശാസ്താംകോട്ട പഴഞ്ഞി കിഴക്കതിൽ സ്വദേശിയാണ് ജയകൃഷ്ണൻ.
ചികിത്സാ ധനസഹായമായി ലഭിച്ച തുക വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് നൽകി - മാതൃക
പിതാവിൻ്റെ സുഹൃത്തുക്കൾ പണവും മരുന്നുമായി എത്തിയപ്പോഴാണ് അപുർവ രോഗം പിടിപെട്ട് കിടപ്പിലായ മകൻ ഇത്തരമൊരു ആശയം അച്ഛനോട് പറഞ്ഞത്

ചികിത്സാ ധനസഹായമായി ലഭിച്ച തുക വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ചികിത്സാ ധനസഹായമായി ലഭിച്ച തുക വിദ്യാർഥി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
പിതാവിൻ്റെ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കൾ പണവും മരുന്നുമായി എത്തിയപ്പോഴാണ് അപുർവ രോഗം പിടിപ്പെട്ട് കിടപ്പിലായ മകൻ ഇത്തരമൊരു ആശയം അച്ഛനോട് പറഞ്ഞത്. ജയകൃഷ്ണൻ്റെ പിതാവ് സുധിൻകുമാറിൻ്റെ ദുരവസ്ഥയറിഞ്ഞ് കൂട്ടായ്‌മയായ അമ്പഴങ്ങ കൂട്ടത്തിൻ്റെ നേതൃത്വത്തിലാണ് ചികിത്സാ ധനസഹായം കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകനായി 3000 രൂപ ശാസ്താംകോട്ട പൊലീസിന് കുടുംബം കൈമാറി.