കൊല്ലം : നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്‌ടു വിദ്യാര്‍ഥികളാണ് പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത്. മൂവര്‍ സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രൂപവും നിറവും മാറ്റിയ സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. സ്‌കൂട്ടര്‍ കുട്ടികളില്‍ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസവും പെണ്‍കുട്ടികളെ ശല്യം ചെയ്യലും ; പ്ലസ്‌ടു വിദ്യാര്‍ഥികള്‍ പിടിയിൽ - students arrested for rash driving on scooter punalur
പുനലൂര്‍ പൊലീസിന്‍റെ പിടിയിലായത് കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍

നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം; പ്ലസ്ടു വിദ്യാര്‍ഥികളായ മൂന്നുപേർ പിടിയിൽ
ALSO READ:പോത്തന്‍കോട് കൊലപാതകം: മൂന്നു പേർ പൊലീസ് പിടിയിൽ
മാസങ്ങളായി നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തില്‍ പുനലൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇവര്‍ കറങ്ങി നടക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്‍റെ നമ്പർ വച്ചും ഇവര്‍ വാഹനം ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്.ഐ ശരത് ലാല്‍ അറിയിച്ചു.