കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവർ സജിയാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍ - rape in kollam
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ബന്ധുവീട്ടിൽ നിന്നാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്
![പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം പീഡനം കൊല്ലത്തെ പീഡനം കുളത്തൂപ്പുഴ ചന്ദനക്കാവ് സ്‌റ്റാൻഡ് rape of a minor girl; accused arrested rape of a minor girl rape of a minor girl in kollam rape rape in kollam kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10338911-thumbnail-3x2-klm.jpg)
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ തനിച്ചായ സമയത്ത് സജി പെൺകുട്ടിയുടെ വീട്ടിലെത്തുകയും മറ്റാരും വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പീഡനശ്രമം എതിർത്ത പെൺകുട്ടി ബഹളം വയ്‌ക്കുകയും നാട്ടുകാര്‍ ഓടിയെത്തുകയും ചെയ്തു. നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ സജി സംഭവത്തിന് ശേഷം ഒളിവിൽ പോയി.
ഇയാൾ ബന്ധുവീട്ടിൽ എത്തിയതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ സി.ഐ. ഗിരീഷ് കുമാറിന്‍റെയും സബ് ഇൻസ്‌പെക്‌ടർ അശോക് കുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.