കൊല്ലം: കൊട്ടാരക്കരയില്‍ മക്കളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കുന്നിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പത്രണ്ടുവയസുകാരിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടി ഡോക്ടറോടാണ് പീഡനവിവരം പറഞ്ഞത്. തുടർന്ന് ഡോക്ടര്‍ കൊല്ലം ചൈല്‍ഡ്‌ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.
മക്കളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ - father arrested
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പത്രണ്ടുവയസുകാരിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം നടത്തി കേസെടുത്തു. വെള്ളിയാഴ്ച വനിത പൊലീസുകാര്‍ കുട്ടിയുടെ മൊഴിയെടുത്തു. തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പ് ഇളയ കുട്ടിയുടെ ചികിത്സ ആവശ്യത്തിനായി അമ്മ തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ആ ദിവസങ്ങളിലാണ് പിതാവ് പീഡിപ്പിച്ചെന്ന് പന്ത്രണ്ടുവയസുകാരി മൊഴിനൽകി. ഇളയക്കുട്ടിയായ എട്ട് വയസുകാരിയും പീഡനത്തിനിരയായതായി പരാതി നല്കിയിട്ടുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എട്ട് വയസുകാരിയെയും അടുത്ത ദിവസം ചൈല്‍ഡ് ലൈൻ കൗണ്‍സിലിംഗ് വിധേയമാക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വനിത കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ കുന്നിക്കോട് എത്തി കുട്ടികളുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങൾ ശേഖരിച്ചു. കുട്ടിയ്ക്ക് പിതാവിന്‍റെ ഭീഷണി ഉണ്ടായിരുന്നവെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. പുനലൂര്‍ ഡി.വൈ.എസ്.പി അനില്‍ദാസിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് കുന്നിക്കോട് സി.ഐ മുബാറക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.