കേരളം

kerala

ETV Bharat / state

റംസിയുടെ ആത്മഹത്യ; സീരിയൽ നടി മുൻകൂർ ജാമ്യാപേക്ഷ നൽകി - kollam suicide

കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് സീരിയൽ നടി ലക്ഷ്‌മി പ്രമോദ് അപേക്ഷ സമർപ്പിച്ചത്.

റംസിയുടെ ആത്മഹത്യ  സീരിയൽ നടി  മുൻകൂർ ജാമ്യാപേക്ഷ  Ramsey's suicide  kollam suicide  anticipatory bail
റംസിയുടെ ആത്മഹത്യ; സീരിയൽ നടി മുൻകൂർ ജാമ്യാപേക്ഷ നൽകി

By

Published : Sep 15, 2020, 3:20 PM IST

കൊല്ലം:പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയയായ സീരിയൽ നടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി ലക്ഷ്‌മി പ്രമോദ് അപേക്ഷ സമർപ്പിച്ചത്. റംസിയുടെ മരണത്തിൽ അറസ്റ്റിലായ ഹാരിഷിന്‍റെ ജേഷ്‌ഠന്‍റെ ഭാര്യ ലക്ഷ്‌മി പ്രമോദിന് പങ്കുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചന അന്വേഷണ സംഘം കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇതിനിടയിലാണ് നടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ABOUT THE AUTHOR

...view details