ബജറ്റിനെ വിമർശിച്ച് രമേശ് ചെന്നിത്തല - ബജറ്റ് 2019
കോർപ്പറേറ്റുകൾക്ക് വേണ്ടി ഉള്ള ബജറ്റാണ് പ്രഖ്യാപിക്കപെട്ടതെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
കൊല്ലം : സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യബോധമില്ലാത്ത ബജറ്റാണ് പ്രഖ്യാപിക്കപെട്ടത്. സാധാരണക്കാർക്ക് വാഗ്ദാനങ്ങൾ മാത്രമാണ് ബജറ്റ് നൽകുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടി ഉള്ള ബജറ്റാണ് പ്രഖ്യാപിക്കപെട്ടതെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.
Last Updated : Jul 5, 2019, 8:06 PM IST