കേരളം

kerala

ETV Bharat / state

കെഎംഎംഎല്ലിനെതിരെ നടക്കുന്ന ജനകീയ സമരം ശക്തമാക്കാന്‍ തീരുമാനം - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

നൂറുകണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ കെഎംഎംഎല്‍ ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു.

ramesh chennithala  kmml protest  കെഎംഎംഎല്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ചിറ്റൂര്‍ സമരം
കെഎംഎംഎല്ലിനെതിരെ നടക്കുന്ന ജനകീയ സമരം കൂടുതൽ ശക്തമാക്കും

By

Published : Dec 28, 2019, 7:36 PM IST

കൊല്ലം: പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനെതിരെ നടക്കുന്ന ജനകീയ സമരം കൂടുതൽ ശക്തമാക്കാന്‍ തീരുമാനം. കെഎംഎംഎല്ലില്‍ നിന്നുള്ള രാസമാലിന്യം തള്ളുന്ന ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ കെഎംഎംഎല്‍ ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു.

കെഎംഎംഎല്ലിനെതിരെ നടക്കുന്ന ജനകീയ സമരം കൂടുതൽ ശക്തമാക്കും

ചിറ്റൂരിലെ ജനങ്ങള്‍ കഴിഞ്ഞ 149 ദിവസമായി കെഎംഎംഎല്ലിന് മുന്നില്‍ സമരത്തിലാണ്. കെഎംഎംഎല്ലില്‍ നിന്നും തള്ളുന്ന രാസമാലിന്യം കൊണ്ട് നിറഞ്ഞ ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരുന്നു. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് നേരിട്ടെത്തി ഭൂമിയേറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ നാളിതുവരെ സമരക്കാരുമായി ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കെഎംഎംഎല്‍ ഉപരോധിച്ചു. പ്രധാനകവാടം ഉപരോധിച്ച പ്രവര്‍ത്തകര്‍ ജീവനക്കാരെ അകത്തേക്ക് കടത്തിവിട്ടില്ല. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാഷ്ട്രീയ തര്‍ക്കത്തിന്‍റെ പേരിലാണ് ചിറ്റൂരിലെ പുനരധിവാസം വൈകിക്കുന്നതെന്ന് മുന്‍മന്ത്രിയും ആര്‍എസ്‌പി നേതാവുമായ ഷിബു ബേബി ജോണും ആരോപിച്ചു.

ABOUT THE AUTHOR

...view details