കൊല്ലം: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സി.പി.എം അക്രമ രാഷ്‌ട്രീയത്തിനുമെതിരെയും കൊല്ലം കലക്ടറേറ്റിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരിയാണി ചെമ്പ് കൊണ്ട് എത്ര മറച്ചാലും സത്യം പുറത്ത് വരുമെന്ന് ചെന്നിത്തല പറഞ്ഞു.
ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്ത് വരും: രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് സി.ബി.ഐ അന്വേഷണത്തിന് തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല
മോദി - പിണറായി കൂട്ടുക്കെട്ട് കേസന്വേഷണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്ന് കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഥമദൃഷ്ടിയാൽ ബ്യൂവറിയില്‍ അഴിമതി ഉണ്ടെന്ന് കോടതിയ്ക്ക് ബോധ്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
also read:സ്വർണക്കടത്ത് കേസിലെ കിംഗ് പിൻ മുഖ്യമന്ത്രി തന്നെ: രമേശ് ചെന്നിത്തല
Last Updated : Jul 2, 2022, 4:51 PM IST