കൊല്ലം:കേരളത്തെ കടക്കെണിയിലാഴ്ത്തി ഇടതു സർക്കാർ മുക്കി കൊല്ലുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ സമസ്ത മേഖലയിലെ വികസനവും സ്തംഭിച്ചുവെന്നാരോപിച്ച അദ്ദേഹം, ജനവിരുദ്ധ നയങ്ങളിലൂടെ സർക്കാർ ജനജീവിതം ദുഃസഖമാക്കുകയാണെന്നും പറഞ്ഞു.
ALSO READ: Kerala newborn die: തലസ്ഥാനത്ത് നവജാത ശിശു മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
Ramesh Chennithala: 'ഇടതു സർക്കാർ കേരളത്തെ കടക്കെണിയിൽ മുക്കി കൊല്ലുന്നു': രമേശ് ചെന്നിത്തല - കൊല്ലം പട്ടിണി സമരവും 24 മണിക്കൂർ ഉപവാസവും
Ramesh Chennithala: സംസ്ഥാനത്തെ സമസ്ത മേഖലയിലെ വികസനവും സ്തംഭിച്ചതായും ജനവിരുദ്ധ നയങ്ങളിലൂടെ ഇടതു സർക്കാർ ജനജീവിതം ദുഃസഖമാക്കുകയാണെന്നും രമേശ് ചെന്നിത്തല.
![Ramesh Chennithala: 'ഇടതു സർക്കാർ കേരളത്തെ കടക്കെണിയിൽ മുക്കി കൊല്ലുന്നു': രമേശ് ചെന്നിത്തല Ramesh Chennithala blames state government allegations against left government സംസ്ഥാന സർക്കാരിനെതിരെ രമേഷ് ചെന്നിത്തല ഇടതു സർക്കാരിനെതിരെ ആരോപണം കൊല്ലം പട്ടിണി സമരവും 24 മണിക്കൂർ ഉപവാസവും INTUC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13774776-thumbnail-3x2-apl.jpg)
Ramesh Chennithala: 'ഇടതു സർക്കാർ കേരളത്തെ കടക്കെണിയിൽ മുക്കി കൊല്ലുന്നു': രമേഷ് ചെന്നിത്തല
കൊല്ലത്ത് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (INTUC) പെൻഷൻ ഫോറം നടത്തുന്ന പട്ടിണി സമരവും 24 മണിക്കൂർ ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട നിർമ്മാണ തൊഴിലാളികൾക്ക് നൽകിവന്ന പെൻഷൻ മാസങ്ങളായി നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടന കൊല്ലം കലക്ട്രേറ്റിനു മുന്നിൽ പട്ടിണി സമരം ആരംഭിച്ചത്.
Last Updated : Nov 30, 2021, 1:04 PM IST