കൊല്ലം: മത സൗഹാർദം ഊട്ടിയുറപ്പിച്ച് മുള്ളിക്കാല ദാറുൽഹുദാ ജുമാ മസ്‌ജിദ് റമദാൻ റിലീഫ് വിതരണം. വിശപ്പിന് മതമില്ല എന്ന പരിപാടിയുടെ ഭാഗമായാണ് തേവലക്കര മുള്ളിക്കാല ദാറുൽ ഹുദാ ജുമാ മസ്‌ജിദ് മുള്ളിക്കാല കൂട്ടായ്‌മയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചത്. കഷ്‌ടത അനുഭവിക്കുന്ന 500 കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഒരു മാസക്കാലത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യ കിറ്റ് വിതരണമാണ് നടത്തിയത്. ദക്ഷിണ കേരള ജംഇയുത്തൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി റമദാൻ റിലീഫിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മുള്ളിക്കാല ദാറുൽഹുദാ ജുമാ മസ്‌ജിദ്റ മദാൻ റിലീഫ് വിതരണം നടത്തി - റിലീഫ് സംഘടിപ്പിച്ചു
വിശപ്പിന് മതമില്ല എന്ന പരിപാടിയുടെ ഭാഗമായാണ് തേവലക്കര മുള്ളിക്കാല ദാറുൽ ഹുദാ ജുമാ മസ്‌ജിദ് മുള്ളിക്കാല കൂട്ടായ്‌മയുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചത്.
മുള്ളിക്കാല ദാറുൽഹുദാ ജുമാ മസ്‌ജിദ് റമദാൻ റിലീഫ് വിതരണം നടത്തി
ചെയർമാൻ താച്ചയിൽ കിഴക്കതിൽ ഇസ്‌മായിൽ കുഞ്ഞിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ സിയാദ് കൊച്ചുമംഗലം സ്വാഗതവും നിസാം ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി. തേവലക്കര പ്രദേശത്തെ എല്ലാ സമുദായംഗങ്ങളെയും ഉൾപ്പെടുത്തിയാണ് റിലീഫ് വിതരണം നടത്തിയത്. തെക്കുംഭാഗം പൊലീസ് സർക്കിൾ ഇൻസ്പെക്‌ടർ രാജേഷ് കുമാർ, കൊല്ലയിൽ നിസാറുദ്ദീൻ മന്നാനി, ഡോ. ജേക്കബ് ഡാനിയേൽ യൂസഫ് കുഞ്ഞ്, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
Last Updated : May 7, 2020, 10:42 PM IST