കേരളം

kerala

ETV Bharat / state

നീണ്ടകര ഹാര്‍ബറില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു - kollam fishing harbour raid

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് ഹാർബർ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്

ഓപ്പറേഷന്‍ മത്സ്യ കൊല്ലം പരിശോധന  നീണ്ടകര ഹാര്‍ബറില്‍ മിന്നല്‍ പരിശോധന  ഭക്ഷ്യ സുരക്ഷ വിഭാഗം ഹാര്‍ബർ പരിശോധന  ബോട്ടുകളില്‍ മിന്നല്‍ പരിശോധന  neendakara fishing harbour raid  kollam fishing harbour raid  operation matsya raid
കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

By

Published : Jun 4, 2022, 2:24 PM IST

കൊല്ലം:നീണ്ടകര ഹാർബറിലെ ബോട്ടുകളിൽ വ്യാപക പരിശോധന. മീനിലെ മായം കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായാണ് ഹാർബർ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ബോട്ടുകൾ ഉൾപ്പെടെ ഇരുന്നൂറോളം ബോട്ടുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍റെ പ്രതികരണം

ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റൻ്റ് കമ്മിഷണർ അജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ശനിയാഴ്‌ച പുലര്‍ച്ചെ 3.30ന് തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. പൊലീസിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന.

പരിശോധനയില്‍ ചില ബോട്ടുകളിൽ മത്സ്യം സൂക്ഷിക്കാനായി പ്രത്യേക രഹസ്യ അറകള്‍ കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യത്തിൻ്റെ സാമ്പിളുകള്‍ ശേഖരിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലേക്ക് അയച്ച സാമ്പിളുകളുടെ റിപ്പോർട്ട് വന്നതിന് ശേഷമേ മേല്‍ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യം ഉൾക്കടലില്‍ വച്ച് നീണ്ടകര ഹാർബറുകളിൽ നിന്നും പോകുന്ന ബോട്ടുകളിലേക്ക് മാറ്റി തിരികെ ഹാർബറുകളിൽ കൊണ്ടുവന്ന് ലേലം ചെയ്യുകയാണ് ചെയ്യുന്നത്. ദിവസങ്ങളോളം മത്സ്യങ്ങൾ കേടാതിരിക്കാനുള്ള രാസവസ്‌തുക്കളാണ് കുത്തിവയ്ക്കുന്നത്. കൊല്ലത്ത് പിടികൂടുന്ന മത്സ്യങ്ങളില്‍ രാസപദാർഥം കലർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ നിലവില്‍ സൗകര്യങ്ങളില്ല.

Also read: ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന: സംസ്ഥാനത്ത് 110 കടകള്‍ പൂട്ടിച്ചു

ABOUT THE AUTHOR

...view details