കേരളം

kerala

ETV Bharat / state

ആർ.ബാലകൃഷ്‌ണ പിള്ള വീണ്ടും ആശുപത്രിയിൽ - R. Balakrishna Pillai admitted to the hospital

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി.

Hospital  ആർ.ബാലകൃഷ്‌ണപിള്ള  ആർ.ബാലകൃഷ്‌ണപിള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു  കേരള കോൺഗ്രസ്(ബി) ചെയർമാൻ  R. Balakrishna Pillai  R. Balakrishna Pillai admitted to the hospital  R. Balakrishna Pillai in hospital
ആർ.ബാലകൃഷ്‌ണപിള്ളയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By

Published : Apr 29, 2021, 12:45 PM IST

Updated : Apr 29, 2021, 2:50 PM IST

കൊല്ലം: കേരള കോൺഗ്രസ്(ബി) ചെയർമാനും മുൻ മന്ത്രിയുമായ ആർ.ബാലകൃഷ്‌ണപിള്ളയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ശ്വാസതടസത്തെ തുടർന്ന് അദ്ദേഹത്തെ കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. രാത്രിയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എങ്കിലും ഇന്ന് രാവിലെ പത്ത് മണിയോടെ ആരോഗ്യനില മോശമായി. മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനായ ആർ.ബാലകൃഷ്‌ണപിള്ളയെ ഒരു മാസം മുൻപും ആരോഗ്യനില വിഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Last Updated : Apr 29, 2021, 2:50 PM IST

ABOUT THE AUTHOR

...view details