കേരളം

kerala

ETV Bharat / state

ജനശ്രദ്ധനേടി കൊല്ലം ക്വയിലോൺ ആർട്ട് ഗാലറി - കലകളിൽ കൗതുകം

ആധുനിക സജ്ജീകരണങ്ങളോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ആർട്ട് ഗാലറിയിൽ ബിനാലെ മോഡൽ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കലകളിൽ കൗതുകം വിരിയിച്ച് ക്വയിലോൺ ആർട്ട് ഗാലറി

By

Published : Aug 8, 2019, 12:59 PM IST

കൊല്ലം: കലാകാരന്മാർക്കും കലയെ സ്നേഹിക്കുന്നവർക്കും സ്വന്തമായി ഒരിടം എന്ന സ്വപ്നമാണ് കൊല്ലത്ത് പൂവണിഞ്ഞത്. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിൽ പ്രവർത്തനം തുടങ്ങിയ ക്വയിലോൺ ആർട്ട് ഗ്യാലറിയാണ് നിർമ്മാണ സവിശേഷത കൊണ്ടും കലാസൃഷ്ടികളാലും ജനശ്രദ്ധ നേടുന്നത്. പൂർണമായി ശീതീകരിച്ച ആർട്ട് ഗ്യാലറി ആധുനിക സജ്ജീകരണങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിനാലെ മോഡൽ സംവിധാനങ്ങളാണ് ഗ്യാലറിയിൽ ഉള്ളത്. ഓരോ കലാസൃഷ്ടിക്കും അനുയോജ്യമായ വെളിച്ചം നൽകുന്ന ലൈറ്റ് ആൻഡ് സൗണ്ട്, വീഡിയോ ഇൻസ്റ്റലേഷൻ നടത്താൻ വേണ്ട സാങ്കേതിക വിദ്യകൾ തുടങ്ങിയവ ആർട്ട് ഗാലറിയുടെ പ്രത്യേകതയാണ്.

കലകളിൽ കൗതുകം വിരിയിച്ച് ക്വയിലോൺ ആർട്ട് ഗാലറി

സർഗ്ഗാത്മക വികാരങ്ങൾ, പലായനം വരൾച്ചയുടെ നാളുകൾ, പൂർവ്വ കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം, സ്വപ്ന ദൃശ്യം തുടങ്ങിയ വിഷയങ്ങളിൽ നാൽപതിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അഞ്ചാം ക്ലാസുകാരി മുതൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വരെയുള്ള 20 പേരുടെതാണ് രചനകൾ. ആക്രിലിക് എണ്ണച്ചായം, ജലച്ചായം, ചാർക്കോൾ തുടങ്ങിയവയാണ് ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 2070 ചതുരശ്ര അടിയുള്ള ഗ്യാലറിയിൽ രാജ്യത്തെ പ്രമുഖ ചിത്രകാരന്മാരുടെ രചനകളുടെ പ്രദർശനം ഉടൻ സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ABOUT THE AUTHOR

...view details