കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൊല്ലത്ത് പസിൽ മത്സരം സംഘടിപ്പിച്ചു. ബാലസംഘം അഞ്ചാലുംമൂട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. എം.മുകേഷിന്‍റെ ചിത്രവും, ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നവും, ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യവുമുള്ള പോസ്റ്റർ എന്നിവയടങ്ങിയ പന്ത്രണ്ടോളം സ്റ്റിക്കറുകൾ ശരിയാം വിധം യോജിപ്പിക്കുക എന്നതായിരുന്നു മത്സരം. മുപ്പത് സെക്കൻഡായിരുന്നു മത്സരത്തിനുള്ള സമയം.
മുകേഷിന് വോട്ടുതേടി എല്‍ഡിഎഫിന്‍റെ പസിൽ മത്സരം - election
കൊല്ലം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്
തെരഞ്ഞെടുപ്പ് പ്രചരണാർഥം പസിൽ മത്സരം സംഘടിപ്പിച്ചു
ആശ്രാമം എയ്റ്റ് പോയിന്‍റ് ആർട്ട് കഫേയിൽ നടന്ന മത്സരം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ബാലസംഘം കൊല്ലം ഏരിയാ സെക്രട്ടറി സഞ്ജയ് കണ്ണന് പസിൽ കൈമാറി ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ ബാലസംഘം പ്രവർത്തകര്‍ വീടുകളിൽ പസിൽ വിതരണം ചെയ്യും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, എം എച്ച് ഷാരിയാർ, ഏരിയ സെക്രട്ടറി എം ഇക്ബാൽ, ബാലസംഘം കൊല്ലം ഏരിയാ കൺവീനർ കെ പി ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.