കേരളം

kerala

ETV Bharat / state

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം; സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ - താലൂക്ക് സപ്ലൈ ഓഫീസര്‍

ഓഫീസിലെത്തി ഒപ്പിട്ട ശേഷം ജീവനക്കാരിലധിക പേരും വിവാഹത്തിനായി പോയതാണ് സസ്പെന്‍ഷെനിലെത്തിച്ചത്

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം : സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ

By

Published : May 10, 2019, 9:08 PM IST

Updated : May 10, 2019, 9:52 PM IST

.

ജീവനക്കാർ കൂട്ട അവധിയെടുത്ത സംഭവം; സപ്ലൈ ഓഫീസർക്ക് സസ്പെൻഷൻ

കൊല്ലം:പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍കുമാറിനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. മേലുദ്ദ്യോഗസ്ഥന്‍റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്നാണ് നടപടി. കൊട്ടാരക്കര സപ്ലൈ ഓഫീസര്‍ക്കാണ് പകരം ചുമതല. ഇന്നലെയാണ് ഓഫീസിന്‍റെ പ്രവര്‍ത്തനം താളം തെറ്റുന്ന രീതിയില്‍ ജീവനക്കാരിലധിക പേരും ഓഫീസിലെത്തി ഒപ്പിട്ട ശേഷം വിവാഹത്തിനായി മുങ്ങിയത്. ഓഫീസിലെത്തിയ നാട്ടുകാര്‍ മാധ്യമങ്ങളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ജില്ല സപ്ലൈ ഓഫീസര്‍ ജയശ്രീ സംഭവത്തെ കുറിച്ച് അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുകായായിരുന്നു. അനില്‍കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

Last Updated : May 10, 2019, 9:52 PM IST

ABOUT THE AUTHOR

...view details