കൊല്ലം:അനധികൃതമായി വിദേശ മദ്യം കൈവശം സൂക്ഷിച്ച് കച്ചവടം നടത്തിവന്ന പുനലൂർ സ്വദേശിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്മന്തൂർ കൃഷ്ണവിലാസം വീട്ടിൽ രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. ടൗണിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ അനധികൃത മദ്യക്കച്ചവടം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പുനലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായപ്പോൾ ഇയാളുടെ ഓട്ടോയിലും റൂമിലുമായി മുപ്പതോളം കുപ്പികളിൽ ആയി 17 ലിറ്റർ വിദേശമദ്യം കണ്ടെടുത്തിട്ടുണ്ട്. ടൗണിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ ഫോണിൽ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിക്കുന്ന രീതിയായിരുന്നു.