കേരളം

kerala

ETV Bharat / state

അഗ്നിരക്ഷ വാരാചരണത്തിന് തുടക്കം - കൊല്ലം ജില്ലാ വാര്‍ത്തകള്‍

പുനലൂർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ സഹപ്രവർത്തകർക്ക് ആദരമർപ്പിച്ചു.

national fire service day  punalur fire unit  അഗ്നിരക്ഷാ വാരാചരണത്തിന് തുടക്കം  കൊല്ലം  കൊല്ലം ജില്ലാ വാര്‍ത്തകള്‍  നാഷണല്‍ ഫയര്‍ സര്‍വീസ് ഡേ
അഗ്നിരക്ഷാ വാരാചരണത്തിന് തുടക്കം

By

Published : Apr 15, 2021, 2:08 PM IST

കൊല്ലം: അഗ്നി രക്ഷ ദിനത്തിന്‍റെ ഭാഗമായി പുനലൂർ ഫയർസ്റ്റേഷന്‍റെ നേതൃത്വത്തിൽ അഗ്നിരക്ഷ വാരാചരണത്തിന് തുടക്കം കുറിച്ചു. മൺമറഞ്ഞ ധീരസേനാംഗങ്ങളുടെ സ്‌മൃതി കുടീരത്തിൽ പുഷ്‌പ ചക്രം അർപ്പിച്ചാണ് അഗ്നിരക്ഷ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ബോംബെ തുറമുഖത്ത് നങ്കൂരമിട്ട ചരക്കു കപ്പലിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ അഗ്നിരക്ഷാ ജീവനക്കാരുടെ സ്‌മരാണാർഥമാണ് അഗ്നിരക്ഷ ദിനമായി ആചരിക്കുന്നത്.

സംസ്ഥാന അഗ്നിശമന സേന വിഭാഗം എല്ലാവർഷവും അഗ്നിരക്ഷാ ദിനം ആചരിക്കുന്നുണ്ടെങ്കിലും ഈ വർഷം മുതലാണ് ഓരോ യൂണിറ്റുകൾ കേന്ദ്രീകരിച്ച് അനുസ്‌മരണം സംഘടിപ്പിക്കുന്നത്. പുനലൂർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ സഹപ്രവർത്തകർക്ക് ആദരമർപ്പിച്ച് സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പ ചക്രം സമർപ്പിച്ചു. പുനലൂർ നിലയത്തിലെ അഗ്നിശമനസേന വ്യൂഹം സൈറൺ മുഴക്കി ആദരസൂചകമായി പരേഡ് സംഘടിപ്പിച്ചു. കെഎസ്ആർടിസി പരിസരത്ത് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ദുരന്തനിവാരണ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തു.

ABOUT THE AUTHOR

...view details