കൊല്ലം:ആംബുലൻസ് ഡ്രൈവറെ പെട്രോൾ പമ്പിൽ മർദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുനലൂർ പ്ലാച്ചേരി സ്വദേശി വിശാഖാണ് അറസ്റ്റിലായത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മിറോഷിനാണ് മർദനമേറ്റത്.
പുനലൂരില്‍ ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച പ്രതി പിടിയിൽ - ആംബുലൻസ് ഡ്രൈവര്‍ക്ക് മര്‍ദനം
കഴിഞ്ഞ ശനിയാഴ്‌ച കെഎസ്‌ആർടിസി ജങ്‌ഷനിലെ പമ്പിലാണ് ആംബുലൻസ് ഡ്രൈവർ മിറോഷിന് മര്‍ദനമേറ്റത്
![പുനലൂരില്‍ ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച പ്രതി പിടിയിൽ ambulance driver attacked punalur news ambulance driver attacked in punalur kollam news പുനലൂരില്‍ ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച പ്രതി പിടിയിൽ ആംബുലൻസ് ഡ്രൈവര്‍ക്ക് മര്‍ദനം കൊല്ലം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15769552-thumbnail-3x2-ghdd.jpg)
പുനലൂരില്‍ ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച പ്രതി പിടിയിൽ
പുനലൂരില്‍ ആംബുലൻസ് ഡ്രൈവറെ മര്‍ദിച്ച പ്രതി പിടിയിൽ
കഴിഞ്ഞ ശനിയാഴ്‌ച(2.07.2022) കെഎസ്‌ആർടിസി ജങ്‌ഷനിലെ പമ്പിലായിരുന്നു സംഭവം. ആംബുലൻസിൽ ഇന്ധനം നിറച്ച ശേഷം പണം കൊടുക്കുന്നതിനിടെയാണ് മിറോഷിന് മർദനമേറ്റത്. അക്രമം പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മുൻവൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐമാരായ ഹരീഷ്, സുരേഷ്, മനോജ്, എഎസ്‌ഐ അമീൻ, സിവിൽ ഓഫീസർ അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.