കൊല്ലത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നു - pulse polio distribution news
എന്തെങ്കിലും കാരണവശാല്‍ ഇന്ന് പള്‍സ് പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വീടുകളില്‍ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണം ആരോഗ്യ വിഭാഗം നടത്തിയിട്ടുണ്ട്.
കൊല്ലം: ജില്ലയില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്‍റെ ഉദ്‌ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത പൾസ് പോളിയോ ഇമ്യുണൈസേഷനെ കുറിച്ച് വിശദീകരിച്ചു. എന്തെങ്കിലും കാരണവശാല്‍ ഇന്ന് പള്‍സ് പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി വീടുകളില്‍ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണം ആരോഗ്യ വിഭാഗം നടത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ ഡാനിയല്‍, ആശുപത്രി സൂപ്രണ്ടും ആര്‍ സി എച്ച് ഓഫീസറുമായ ഡോ വി കൃഷ്ണവേണി, ഡോ ആര്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.