കൊല്ലത്ത് ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും - asha workers
ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കൊല്ലം കലക്ട്രേറ്റിന് മുന്നില്‍ അവസാനിച്ചു
കൊല്ലം: ആശ വര്‍ക്കര്‍മരുടെ പ്രതിമാസ (ഓണറേറിയം, ഇന്‍സെന്‍റീവ്) അലവന്‍സുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആശ വര്‍ക്കര്‍മാരുടെ അസോസിയേഷന്‍റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും. ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കൊല്ലം കലക്ട്രേറ്റിന് മുന്നില്‍ സമാപിച്ചു. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ നല്‍കുക, പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്‍റെ പ്രതിദിന വേതനം 75 രൂപയില്‍ നിന്ന് 600 രൂപയാക്കുക, കൊവിഡ് റിസ്‌ക് അലവന്‍സ് 15,000 രൂപ വീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.