കൊല്ലം: ചാത്തന്നൂരിൽ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിട്ടത് പ്രതിഷേധത്തിനിടയാക്കി. കല്ലിട്ടതിന് പിന്നാലെ വസ്തു ഉടമകളും നാട്ടുകാരും കല്ലുകൾ പിഴുതെറിഞ്ഞ് പ്രതിഷേധിച്ചു.
സാറ്റലൈറ്റ് സർവേ വഴി മീനാട് വില്ലേജിലെ കാരംകോട് ഭാഗത്ത് കണ്ടെത്തിയ സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
k rail: ചാത്തന്നൂരിൽ കെ-റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കല്ലുകൾ പിഴുതെറിഞ്ഞതോടെ ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും സമവായമുണ്ടാക്കാനായില്ല. നാട്ടുകാർ പ്രതിഷേധം തുടരുകയും ചെയ്തു.
also read: വഖഫ് ബോർഡ് നിയമനങ്ങൾ ഉടൻ പി.എസ്.സിക്ക് വിടില്ല; സമസ്‌ത നേതാക്കളുമായി നടന്ന ചർച്ചയിൽ ധാരണ
നിരവധി വീടുകളും കൃഷിയോഗ്യമായ വസ്തുക്കളും കാരംകോട് ചിറയും വിമല സെൻട്രൽ സ്ക്കൂളും അടക്കമുള്ള നിരവധി സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ കല്ലിട്ടു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.