കേരളം

kerala

ഇന്ധന വിലവർധനവിനെതിരെ ചക്ര സ്‌തംഭന സമരം

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്

By

Published : Jun 21, 2021, 12:26 PM IST

Published : Jun 21, 2021, 12:26 PM IST

Updated : Jun 21, 2021, 12:51 PM IST

ഇന്ധന വിലവർധന  ചക്ര സ്‌തംഭന സമരം  protest-against-fuel-price  പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ്  -fuel-price-hike-today  fuel-price
ഇന്ധന വിലവർധനവിനെതിരെ ചക്ര സ്‌തംഭന സമരം

കൊല്ലം: ഇന്ധന വിലവർധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ചക്ര സ്‌തംഭന സമരം കൊല്ലം ജില്ലയിൽ സംഘടിപ്പിച്ചു. സമരത്തെത്തുടർന്ന്‌ നിരത്തുകൾ പതിനഞ്ച് മിനിറ്റ് നിശ്ചലമായി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്.

ഇന്ധന വിലവർധനവിനെതിരെ ചക്ര സ്‌തംഭന സമരം

also read:രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

ജില്ലയിലെ 1056 കേന്ദ്രങ്ങളിൽ സമരം നടന്നു. രാവിലെ പതിനൊന്ന് മുതൽ 11.15 വരെയാണ് ചക്ര സ്‌തംഭന സമരം നടന്നത്. നിരത്തുകളിൽ വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു പ്രതിഷേധം. മുൻ മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ സമരം ഉദ്‌ഘാടനം ചെയ്തു. സമരസമിതി നേതാക്കളായ എസ്.ജയമോഹൻ, ടി. സി. വിജയൻ, ജയപ്രകാശ് ചക്കാലയിൽ, നാസർ, കുരീപ്പുഴ ഷാനവാസ്, ശർമ്മ, ഇക്ബാൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Last Updated : Jun 21, 2021, 12:51 PM IST

ABOUT THE AUTHOR

...view details