കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഈ മാസം 30ന് കൊട്ടാരക്കര മര്‍ത്തോമാ ജൂബിലി മന്ദിരം കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക് - തെരഞ്ഞെടുപ്പ്
കൊട്ടാരക്കര കൂടാതെ കരുനാഗപ്പള്ളിയിലേയും കൊല്ലത്തേയും സമ്മേളനങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി കേരളത്തിലേക്ക്
കൊട്ടാരക്കര കൂടാതെ കരുനാഗപ്പള്ളിയില്‍ രാവിലെ 11.30നും കൊല്ലത്ത് 1.30നുമുള്ള സമ്മേളനങ്ങളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുമെന്നും കൊട്ടാരക്കര, പത്തനാപുരം,പുനലൂര്‍, ചടയമംഗലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും യോഗങ്ങളിൽ സന്നിഹിതരായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.