കേരളം

kerala

ETV Bharat / state

സ്റ്റാന്‍ഡില്‍ നില്‍ക്കുന്നവരെ ഓട്ടോയില്‍ കയറ്റി: ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദനം - ബസ്‌ സ്റ്റാഡില്‍ നിന്നും ആളെ കയറ്റിയത് മര്‍ദനം

യാത്രക്കാര്‍ കൈ കാണിച്ച് നിര്‍ത്തി, പിന്നാലെ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദനം.

Kerala Crime News  Private bus worker attacked auto driver  kollam auto driver attacked  Private Bus Attacked kollam  kollam crime news  കൊല്ലം സ്വകാര്യ ബസ്‌ ജീവനക്കാര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു  കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം  ബസ്‌ സ്റ്റാഡില്‍ നിന്നും ആളെ കയറ്റിയത് മര്‍ദനം  Kerala Latest News
ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദനം

By

Published : Jan 22, 2022, 6:15 PM IST

കൊല്ലം: സ്വകാര്യ ബസ് നിർത്തി ആളെ എടുക്കുന്ന സ്ഥലത്ത്‌ നിന്നും ഓട്ടോയിൽ ആളിനെ കയറ്റിയതിന് ബസ് ജീവനക്കാർ ഓട്ടോഡ്രൈവറെ മർദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ തടിക്കാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സന്തോഷിനെയാണ് സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചത്.

സ്റ്റാന്‍ഡില്‍ നില്‍ക്കുന്നവരെ ഓട്ടോയില്‍ കയറ്റികൊണ്ടു പോകുമോടാ! ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യ ബസ്‌ ജീവനക്കാരുടെ മര്‍ദനം

അഞ്ചൽ ചന്തമുക്കിൽ ബസ് നിർത്തുന്ന സ്ഥലത്ത്‌ നിന്നും ഓട്ടോയിൽ യാത്രക്കാരെ കയറ്റുന്നത് ശ്രദ്ധയിൽപെട്ട ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. തടിക്കാട് നിന്നും അഞ്ചലിലേയ്ക്ക് ഓട്ടം വന്ന സന്തോഷ് തിരികെ തടിക്കാട്ടിലേക്ക് പോകുമ്പോൾ അഞ്ചൽ ചന്തമുക്കിൽ ഓട്ടോക്ക് യാത്രക്കാർ കൈ കാണിച്ചതിനെ തുടർന്നാണ് യാത്രക്കാരെ കയറ്റിയത്.

Also Read: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബസിനകത്ത് വച്ച് കയറിപ്പിടിച്ചു; ഡ്രൈവര്‍ പിടിയില്‍

സ്റ്റാൻഡിൽ നിൽക്കുന്നവരെ ഓട്ടോയിൽ കയറ്റി കൊണ്ടു പോകുമോടാ എന്ന് ചോദിച്ചായിരുന്നു ബസ് ജീവനക്കാർ മർദിച്ചതെന്ന്‌ സന്തോഷ് പറഞ്ഞു. നാട്ടുകാരുടെ സഹായതോടെ സന്തോഷ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

ABOUT THE AUTHOR

...view details