കൊല്ലം:ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം തുടരുന്നതായി പരാതി. കൊല്ലം കടയ്ക്കലിൽ ബസ് യാത്രക്കാരെ തലയടിച്ച് പൊട്ടിക്കകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്ത മൂന്ന് ബസ് ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു.
കടയ്ക്കൽ കോട്ടപ്പുറം സ്വദേശി വിഷ്ണു, കുറ്റിക്കാട് സ്വദേശി ദിൽജിത്ത്, ചടയമംഗലം സ്വദേശിയായ സാജൻ എന്നിവരെയാണ് പൊലിസ് പിടിയിലായത്. മദ്യപിച്ചെത്തിയ ജീവനക്കാര്‍ യാത്രക്കാരെ അസഭ്യം പറയുകയും തമ്മിലടിക്കുകയും ചെയ്തിരുന്നു. ഇത് മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരനായ പാലോട് സ്വദേശിയായ സജീവ് എന്ന യുവാവിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.