കൊല്ലം:ചടയമംഗലത്ത് പോരേടം സ്കൂളില്‍ വിതരണം ചെ്യ്ത ദേശീയ പതാകയില്‍ പ്രിന്റിങ് തകരാര്‍. പതാകയുടെ ഒരു വശത്ത് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. മാത്രമല്ല പതാകയുടെ അളവിലും മാറ്റമുണ്ട്. സ്കൂളില്‍ പതാക ഉയര്‍ത്താനായി എടുത്തപ്പോഴാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
ജില്ല പഞ്ചായത്തിന്റെ നിര്‍ദേശ പ്രകാരം കുടുംബശ്രീ യൂണിറ്റ് നിര്‍മിച്ച പതാകകളാണ് സ്കൂളില്‍ വിതരണം ചെയ്തത്. ദേശീയ പതാകയോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് സ്കൂള്‍ അധികൃതര്‍. ഫ്ലാഗ് കോഡിന് വിരുദ്ധമായാണ് പതാക നിർമിച്ചതെന്നും ആരോപണമുണ്ട്.