കൊല്ലം: സ്നാനഘട്ടങ്ങളിൽ കർക്കടവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വൻ ക്രമീകരണങ്ങളാണ് കൊല്ലം കോർപ്പറേഷനും, ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ളത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കർക്കടക വാവ് ബലിതർപ്പണം നടക്കുന്നത്.
സ്നാനഘട്ടങ്ങളിൽ കർക്കടവ് ബലിക്കുള്ള ഒരുക്കം പൂർത്തിയായി - സ്‌നാനഘട്ടങ്ങളിൽ കർക്കിടവ് ബലി
പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുമുല്ലാവാരത്ത് ഒരുക്കങ്ങൾ പുർത്തിയായതായി ജില്ലാ ഭരണകൂടം. തിരുമുല്ലാവാരം സജ്ജം.
ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുമുല്ലാവാരത്ത് ഒരുക്കങ്ങൾ പുർത്തിയായി. വിവിധ സംഘടനകളുടെ നേത്യത്വത്തിൽ തർപ്പണ കേന്ദ്രങ്ങൾ ഒരുക്കി. കുടുതൽ പേർ തർപ്പണത്തിന് എത്തുമെന്ന പ്രതീക്ഷയിൽ കൊല്ലം കോർപ്പറേഷനും ദേവസ്വവും വലിയ സൗകര്യങ്ങളാണ് ഒരിക്കിട്ടുള്ളത്.
ബലിയർപ്പിക്കാൻ എത്തുന്നവർക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി കോർപ്പറേഷൻ കൗൺസിലർ യു.പവിത്ര അറിയിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിനും ക്രമസമാധാനത്തിനും ആരോഗ്യ വിഭാഗം ഫയർഫോഴ്സ് . ഫുഡ് ആന്‍ഡ് സേഫ്റ്റി എന്നീവയുടെ സേവനവും എല്ലാ സമയവും ഉറപ്പു വരുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.11 ന് ആരംഭിച്ച് വ്യാഴാഴ്ച രാത്രി 9.11 വരെയാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്.