കേരളം

kerala

ETV Bharat / state

ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് - Treatment denied

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടി ഉണ്ടാകണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

കൊല്ലം  കൊട്ടാരക്കര മഹിളാ കോൺഗ്രസ്  പ്രതിഷേധ സമരം നടത്തി  pregnent women  Treatment denied  kottarakkara
ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി

By

Published : Jun 27, 2020, 4:52 PM IST

കൊല്ലം: ഗർഭിണിക്ക് ചികിത്സ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊട്ടാരക്കര മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ നടപടി ഉണ്ടാകണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

പ്രതിഷേധം ശക്തമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി ആർ എം ഒയോട് മഹിളാ കോൺഗ്രസ് പ്രവർത്തകർ നടപടി ആവശ്യപ്പെടുകയും ചെയ്തു. നാലുമാസം ഗർഭിണിയായ യുവതി കടയ്ക്കൽ ഹോട്ട് സ്പോർട്ടിൽ നിന്നും വന്നതാണെന്ന് ആരോപിച്ചായിരുന്നു ഡോക്ടർ ചികിത്സ നിഷേധിച്ചത്. ഡോക്ടർക്കെതിരെ യുവതി പരാതി നൽകിയതിനെ തുടർന്നായിരുന്നു മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ABOUT THE AUTHOR

...view details