കേരളം

kerala

ETV Bharat / state

മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതി; ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വീണ്ടും റെയ്‌ഡ് - മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതി

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വിജിലൻസ് മുമ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ നിക്ഷേപ രേഖകളും വിദേശ കറൻസിയും കണ്ടെടുത്തിരുന്നു.

Pollution Control Board Corruption Kollam  vigilance Raid on accused officer home  മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതി  ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ റെയ്‌ഡ്
മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതി; ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ റെയ്‌ഡ്

By

Published : Jan 28, 2022, 5:05 PM IST

Updated : Jan 28, 2022, 5:54 PM IST

കൊല്ലം:മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വീണ്ടും വിജിലൻസ് റെയ്‌ഡ്. മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവയോൺമെന്‍റൽ എൻജിനീയർ ജോസ് മോന്‍റെ കൊല്ലം ചീരങ്കാവിലെ വീട്ടിലാണ് പരിശോധന നടന്നത്. വിജിലൻസ് എറണാകുളം സ്പെഷ്യൽ സെല്ലാണ് റെയ്‌ഡ് നടത്തിയത്.

നേരത്തെ വിജിലൻസ് നടത്തിയ പരിശോധനയിൽ കോടികളുടെ നിക്ഷേപ രേഖകളും വിദേശ കറൻസിയും കണ്ടെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം അരഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇപ്പോൾ കൊല്ലം ചീരങ്കാവിലെ വീട്ടിൽ പരിശോധന നടന്നത്. വിജിലൻസ് ഇൻസ്‌പെക്‌ടർ ബിപിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മലിനീകരണ നിയന്ത്രണ ബോർഡ് അഴിമതി; ഉദ്യോഗസ്ഥന്‍റെ വീട്ടിൽ വീണ്ടും റെയ്‌ഡ്

ALSO READ:കണക്കുകൾക്കപ്പുറം വിധിയെഴുതുന്ന വാരാണസി സൗത്ത്; പിടിച്ചടക്കാനൊരുങ്ങി രാഷ്‌ട്രീയ പാർട്ടികൾ

Last Updated : Jan 28, 2022, 5:54 PM IST

ABOUT THE AUTHOR

...view details