കൊല്ലം :അന്തരിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണന് നാടിൻ്റെ അന്ത്യാഞ്ജലി. കൊല്ലം ഡിസിസി ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തില്‍ സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. സംസ്‌കാരം ഞായറാഴ്‌ച വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടക്കും.
പ്രയാർ ഗോപാലകൃഷ്‌ണന്‍റെ ഭൗതിക ശരീരം ശനിയാഴ്‌ച രാത്രിയോടെയാണ് തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ വീട്ടിലെത്തിച്ചത്. രാവിലെ കൊല്ലം ഡിസിസിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. മന്ത്രി ജെ ചിഞ്ചുറാണി, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എൻ.കെ പ്രമചന്ദ്രൻ എംപി, പി.സി വിഷ്‌ണുനാഥ് എംഎല്‍എ തുടങ്ങിയവരും, കെ.സി വേണുഗോപാല്‍ കെ സുധാകരന്‍ എന്നിവര്‍ക്കുവേണ്ടി പ്രതിനിധികളും റീത്ത് സമർപ്പിച്ചു.